പെരിക്കല്ലൂർ: വയനാട് ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഈ വർഷം ജൂൺ ഒന്നിന് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. ഇതിന്റെ മുന്നോടിയായി സ്കൂൾ പരിസരം ശുചീകരിക്കുന്നതിനും കാടുകൾ വെട്ടിത്തെളിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പെരിക്കല്ലൂർ പൗരസമിതിയുടെയും പിടിഎയുടെയും നേതൃത്വത്തിൽ പൂർത്തിയാക്കി.
അപകടകരമായ രീതിയിൽ നിന്നിരുന്ന മരത്തിന്റെ കമ്പുകൾ മുറിച്ചുമാറ്റുന്നതടക്കമുള്ള പ്രവൃത്തികളാണ് ശുചീകരണത്തിന്റെ ഭാഗമായി നടത്തിയത്. പൗരസമിതി പ്രസിഡന്റ് ഗിരീഷ്കുമാർ ജി.ജി, സെക്രട്ടറി ജോഷി ജോൺ, ട്രഷറർ ഡാമിൻ ജോസഫ്, രണ്ടാം വാർഡ് മെമ്പർ ജിഷ സെബാസ്റ്റ്യൻ, സ്കൂൾ പ്രിൻസിപ്പൽ വിനുരാജ് പി.കെ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
റസാഖ് പി.കെ, ബിജു ജോസഫ്, കിഷോർ ലൂയിസ്, ബിനീഷ് കെ.ആർ, ബിനീഷ് ബേബി, സന്തോഷ് എ.ജെ,ഷാജി ജോസഫ്, ബിനിൽ ബാബു, ബെന്നി എം.ജെ, റഷീദ് പി.കെ, സുരേന്ദ്രൻ കെ.ആർ, ജോബിൻ ജേക്കബ്, ലിയോ ദേവസ്യ, അനൂപ് സി.കെ, മത്തായി പി.ടി, പ്രഭാവതി പി.ടി, സംഗീതവി.വി എന്നിവരും പ്രവൃത്തികളിൽ പങ്കെടുത്തു.

