ഏഷ്യന്‍ ഗെയിംസ് സാധ്യത പട്ടിക: സഞ്ജു ക്യാപ്റ്റന്‍? സൂര്യവംശിയും ടീമില്‍; സൂര്യകുമാറും ഗില്ലും പുറത്ത്

മുംബൈ: സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള 30 അംഗ പുരുഷ ക്രിക്കറ്റ് സാധ്യത പട്ടിക ബിസിസിഐ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് സമര്‍പ്പിച്ചു. നിലവിലെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ടെസ്റ്റ്-ഏകദിന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എന്നിവരുടെ അഭാവമാണ് പട്ടികയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. അതേസമയം, ഐപിഎല്ലിലെ വിസ്മയ താരം പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി സാധ്യത പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

 

ഏഷ്യന്‍ ഗെയിംസ് നടക്കുന്ന അതേ സമയത്തുതന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും നടക്കുന്നുണ്ട്. ഒരേസമയം രണ്ട് വ്യത്യസ്ത ടി20 ടീമുകളെ തിരഞ്ഞെടുക്കേണ്ടി വരുന്നതിനാലാണ് ബിസിസിഐ വലിയൊരു കളിക്കാരുടെ നിരയെത്തന്നെ ഇതിനായി പരിഗണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 17 വരെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണുള്ളത്. ഏകദിന പരമ്പരയില്‍ ശുഭ്മന്‍ ഗില്‍ ടീമിനെ നയിക്കുമെന്നതിനാലാണ് അദ്ദേഹത്തെ ഏഷ്യന്‍ ഗെയിംസ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഏഷ്യന്‍ ഗെയിംസിലെ പുരുഷ ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് നടക്കുന്നത്

 

ഐഒഎയ്ക്ക് സമര്‍പ്പിച്ച 30 അംഗ സാധ്യത പട്ടിക

യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ്മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, തിലക് വര്‍മ്മ, ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി, അനുകുല്‍ റോയ്, ആയുഷ് ബദോനി, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍, ഖലീല്‍ അഹമ്മദ്, ഋതുരാജ് ഗെയ്ക്വാദ്, രവി ബിഷ്ണോയ്, ഷഹബാസ് അഹമ്മദ്, ശിവം ദുബെ, വിപ്രജ് നിഗം, ഹര്‍ഷിത് റാണ, യഷ് താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *