ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഈജിപ്ത് പ്രീ ക്വാര്‍ട്ടറില്‍

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഈജിപ്ത് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നോക്കൗട്ടില്‍ ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഈജിപ്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്.നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 13-ാം മിനിറ്റില്‍ ഇമാം അഷൗറിന്റെ ഗോളില്‍ ഈജിപ്ത് മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതി, 55-ാം മിനിറ്റില്‍ മുഹമ്മദ് ഹാനിയുടെ സെല്‍ഫ് ഗോളിന് ഈജിപ്ത്തിന് വിനയായി.

 

ഷൂട്ടൗട്ടില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ഈജിപ്ത് 4-2 എന്ന സ്‌കോറിനാണ് വിജയം പിടിച്ചെടുത്തത്. ഈജിപ്ത് തങ്ങളുടെ നാല് കിക്കുകളും ഗോളാക്കി മാറ്റിയപ്പോള്‍, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പിഴച്ചു. പതിനെട്ടുകാരനായ ലൂക്കാസ് ഹെറിംഗ്ടണിനും പരിചയസമ്പന്നനായ പ്രതിരോധതാരം ഹാരി സൂട്ടറിനും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായി.

 

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഈജിപ്ത്, ഓസ്ട്രേലിയന്‍ ബോക്സിന് തൊട്ടരികില്‍ വെച്ച്‌ ലഭിച്ച ഫൗളിലൂടെയാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് വലതുവശത്ത് നിന്ന് ഉയര്‍ന്നുവന്ന കൃത്യമായ ഒരു ക്രോസ്, ഓസ്ട്രേലിയന്‍ പ്രതിരോധത്തെ മറികടന്ന് ഈജിപ്ഷ്യന്‍ അഷൗര്‍ ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തിയ ഓസ്ട്രേലിയ ഒടുവില്‍ ഫലം കണ്ടു. ഈജിപ്ഷ്യന്‍ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ട് ഓസ്ട്രേലിയ മത്സരത്തില്‍ സമനില പിടിച്ചു.

 

ഐഡന്‍ ഒനീല്‍ എടുത്ത മനോഹരമായ ഒരു ഇന്‍സ്വിങ്ങിംഗ് ഫ്രീകിക്ക് ഈജിപ്തിന്റെ അപകടമേഖലയിലേക്ക് കുതിച്ചെത്തി. പ്രതിരോധിക്കുന്നതിനിടെ ഡിഫന്‍ഡര്‍ മുഹമ്മദ് ഹാനിക്ക് പിഴച്ചു. പന്ത് ക്ലിയര്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശ്രമം പാളി, പന്ത് സ്വന്തം ഗോള്‍കീപ്പറെയും കബളിപ്പിച്ച്‌ വലയ്ക്കുള്ളിലേക്ക് തന്നെ പതിച്ചു. സ്‌കോര്‍ 1-1.

 

ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് സലായുടെ നേതൃത്വത്തിലുള്ള ഈജിപ്ത് ടീമിന് ഇതൊരു അവിസ്മരണീയ രാത്രിയാണ്. രാജ്യത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ഈ വിജയം അടയാളപ്പെടുത്തുക. ഇതുവരെ ഒരു ലോകകപ്പിന്റെയും നോക്കൗട്ട് ഘട്ടം കടന്നിട്ടില്ലാത്ത ഈജിപ്ത്, ഇതോടെ ടൂര്‍ണമെന്റില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *