ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഹൃദയാഘാതം മൂലം മരണപ്പെട്ടു

കുറ്റിപ്പുറം: ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ മരിച്ചു. എടപ്പാൾ തുയ്യം കരിപ്പാപറമ്പിൽ സുബ്രമണ്യന്റെ മകൻ സന്തോഷ് (40)ആണ് മരിച്ചത്. എടപ്പാൾ പൊന്നാനി അയങ്കലം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഉസ്താദ് ബസിന്റെ ഡ്രൈവറായ സന്തോഷിന് വാഹനം ഓടിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് സർവീസ് നിർത്തിവെച്ച ശേഷം യാത്രക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *