ചാലിയാർ പുഴയിൽ ഒഴുകി വന്ന മരം പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു

മലപ്പുറം: ചാലിയാർ പുഴയിലൂടെ ഒഴുകി വന്ന മരം പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. മമ്പാട് ബീമ്പുങ്ങൽ സ്വദേശിയായ ആഷിഖ് എന്ന യുവാവിനെയാണ് കാണാതായത്. ഓടായിക്കൽ പാലത്തിനു താഴെ വെച്ചായിരുന്നു അപകടം.

 

പുഴയിലൂടെ ഒഴുകിവന്ന മരം കരയ്ക്കടുപ്പിക്കാൻ മൂന്ന് പേർ ചേർന്നാണ് ശ്രമിച്ചത്. ഇതിനിടയിൽ മൂവരും ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ആഷിഖ് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും സിവിൽ ഡിഫൻസും പ്രാദേശിക രക്ഷാപ്രവർത്തകരും ചേർന്ന് പുഴയിൽ ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Join our Whatsapp group for more Live News..
Click to join our Whatsapp group

One thought on “ചാലിയാർ പുഴയിൽ ഒഴുകി വന്ന മരം പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു

  1. ഈ പണം സമ്പാദിക്കുന്നത് ജീവിക്കാൻ അല്ലേ.എന്തിനാണ് ജീവൻ കളഞ്ഞുള്ള കളി കളിക്കുന്ന ദൈവമേ.. ആളുകൾ പഠിക്കുന്നില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!