പുൽപ്പള്ളി:ലോക പരിസ്ഥിതി ദിനം 2026 ൻ്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വയനാട് കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ചിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി വിജയ ഹൈസ്കൂളിലെ ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങൾക്ക് സർപ്പ ബോധവൽക്കരണ ക്ലാസ് നടത്തി. ടി ചടങ്ങിന് ബഹുമാനപ്പെട്ട പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു.
പുൽപ്പള്ളി വിജയഹൈസ്കൂൾ വിഭാഗം പ്രധാന അധ്യാപിക ശ്രീമതി . ഷൈനി ജേക്കബ്സ്വാഗതം ആശംസിച്ചു, ബഹു.പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് 7 -ാം വാർഡ് മെമ്പർ ശ്രീമതി ഗീതാ കുഞ്ഞികൃഷ്ണൻ അധ്യക്ഷ സ്ഥാനം വഹിച്ചു. ശ്രീമതി സതി കെ എസ് വിജയ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ , ശ്രീ സജീവ് എംപി ബഹു.റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി കൽപ്പറ്റ, ശ്രീ ബിനോയ് മാത്യു (അധ്യാപകൻ)ഗ്രീൻ കൺസർവേറ്റർ ക്ലബ്ബ്.ശ്രീ ബി .പി രാജു സെക്ഷൻ ഫോറസ്റ്റ് ഓഫീസർസോഷ്യൽ ഫോറസ്ട്രി റെയിഞ്ച് കൽപ്പറ്റ,എന്നിവർ സംസാരിച്ചു.
ശ്രീ വിഷ്ണു ഒ സർപ്പ ബോധവൽക്കരണ ക്ലാസ് നടത്തി. ഈ ചടങ്ങിന് അംബിക വി എൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ് ) നന്ദി അർപ്പിച്ചു. കൂടാതെ സോഷ്യൽ ഫോറസ്ട്രി ജീവനക്കാർ ,അധ്യാപകർ,ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

