പലക്കാട് : സൗഹൃദം നടിച്ച് ലക്കിടി സ്വദേശിയായ റിട്ടയേർഡ് റവന്യൂ ഉദ്യോഗസ്ഥനിൽ നിന്നും 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി.വടക്കഞ്ചേരി സ്വദേശി പ്രിൻസി (46) ആണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്. 2006-ൽ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഉദ്യോഗസ്ഥൻ യുവതിയെ പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ച ശേഷം ആദ്യം പണവും മൊബൈൽ ഫോണും കൈക്കലാക്കി. പിന്നീട് ബന്ധത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കുമെന്ന് നിഭീഷണിപ്പെടുത്തി പലതവണയായി 20 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി.
നിലവിൽ റിമാൻഡിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂടുതൽ പേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. മാനഹാനി ഭയന്ന് പലരും പരാതി നൽകാൻ തയ്യാറാകാത്തത് യുവതിക്ക് തട്ടിപ്പ് തുടരാൻ സഹായകമായെന്ന് പോലീസ് കരുതുന്നു

