ബില്ല് പാസാക്കാൻ 10,000 രൂപ; കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ

കോഴിക്കോട്:കൈകൂലി വാങ്ങുന്നതിനിടയിൽ ഓവർസിയർ വിജിലൻസ് പിടിയിൽ. കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ ഗ്രേഡ് വൺ ഓവർസിയർ നവീൻ രവി ആണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ ഓഫീസിൽ വെച്ചാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ പിടിയിലായത്. ഗ്രേഡ് വൺ ഓവർസിയർ നവീൻ രവിയെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

 

കരാറുകാരനിൽ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ഒന്നരമാസമായി ബിൽ പാസാക്കാതെ തടഞ്ഞു വെച്ചതായാണ് കരാരുകാരൻ്റെ പരാതി. ബില്ല് മാറി നൽകുന്നതിനായി നവീൻ രവി കൈക്കൂലി ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണം നൽകുന്നതിനിടെയാണ് വിജിലൻസ് പിടിയിലായത്. ഡി വൈ എസ് പി, കെ കെ ബിജു വിജിലൻസ് ഇൻസ്പെക്ടർ മനോജ് പറയട്ട എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നവീൻ രവിയെ കസ്റ്റഡിയിൽ എടുത്തത്. നവീൻ രവി വിജിലൻസ് നിരീക്ഷണത്തിൽ ആയിരുന്നു. 50 ലക്ഷത്തിന് മുകളിലുള്ള നിർമ്മാണ കരാറുകളാണ് ജില്ലാ പഞ്ചായത്ത് ഗ്രേഡ് വൺ ഓവർസിയരുടെ കീഴിൽ വരുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *