ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; ലോകമെമ്പാടും മെറ്റ പ്ലാറ്റ്‌ഫോമുകൾ കൂട്ടത്തോടെ പ്രവർത്തനരഹിതമായി

ന്യൂയോർക്ക്: സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയുടെ (Meta) പ്രമുഖ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും (Facebook) ഇന്‍സ്റ്റഗ്രാമിന്റെയും (Instagram) പ്രവർത്തനം ലോകമെമ്പാടും കൂട്ടത്തോടെ തടസ്സപ്പെട്ടു  ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി ഏഴരയോടു കൂടിയാണ് ഇരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വ്യാപകമായി പ്രവർത്തനരഹിതമായത് (Server Outage). ഇതോടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാനോ ഫീഡുകൾ റിഫ്രഷ് ചെയ്യാനോ സാധിക്കാത്ത അവസ്ഥയായി.

 

ആപ്പുകൾ പെട്ടെന്ന് ലോഗ് ഔട്ട് ആകുന്നതായും, പോസ്റ്റുകളും റീൽസുകളും ലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്നുമാണ് ആഗോളതലത്തിൽ ഉപയോക്താക്കൾ പരാതിപ്പെടുന്നത്. ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ‘സെഷൻ എക്സ്പയേർഡ്’ (Session Expired) എന്ന മെസ്സേജാണ് ഫെയ്‌സ്ബുക്കിൽ കാണിക്കുന്നത്. മെറ്റയുടെ മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പിന്റെ പ്രവർത്തനത്തെ ഈ തടസ്സം ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

 

പെട്ടെന്നുണ്ടായ ഈ ആഗോള സാങ്കേതിക തടസ്സത്തിന് (Global Outage) എന്താണ് പ്രധാന കാരണമെന്ന് മെറ്റയുടെ ഔദ്യോഗിക വക്താക്കളോ മേധാവി മാർക്ക് സക്കർബർഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സെർവർ തകരാറാണോ അതോ മറ്റേതെങ്കിലും സാങ്കേതിക പ്രശ്നമാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനിയുടെ സാങ്കേതിക വിഭാഗം. അതിനിടെ, ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കിയതോടെ ഉപയോക്താക്കൾ കൂട്ടത്തോടെ മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലേക്ക് (X – മുൻപ് ട്വിറ്റർ) വിവരങ്ങൾ പങ്കുവെക്കാനായി എത്തിക്കൊണ്ടിരിക്കുകയാണ്. മെറ്റയുടെ ഭാഗത്തുനിന്ന് അടിയന്തരമായ ഔദ്യോഗിക വിശദീകരണവും പ്രശ്നപരിഹാരവും ഉടൻ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കള്‍.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *