കാലിഫോര്‍ണിയയില്‍ സാന്‍ഫ്രാന്‍സിസ്‌കോ അരീനയില്‍ ആവേശപ്പോരാട്ടമായിരുന്നു. ലോകകപ്പിലെ ആദ്യജയം മോഹിച്ചെത്തിയ ടീമിന് സ്വപ്‌നതുല്യമായ സമനില. യൂറോപ്യന്‍ വമ്പന്മാരെ സമനിലയില്‍ തളച്ചതോടെ ഖത്തറിന് ലോകകപ്പില്‍ മികച്ച തുടക്കം. ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയായത്. സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി ബ്രീല്‍ എംബൊളൊയും (17 പെനാല്‍ട്ടി) ഖത്തറിന് വേണ്ടി സമനില ഗോളടിച്ചത് ബൗലം ഖൗഖിയും (90+5) ഗോള്‍നേടി. മലയാളി താരം തഹ്‌സിന്‍ മുഹമ്മദ് കളിക്കാനിറങ്ങിയില്ല.
സ്വിറ്റ്‌സര്‍ലന്‍ഡ്-ഖത്തര്‍ മത്സരം സമനില (1-1)

