കോഴിക്കോട് മെഡി. കോളേജിലെ കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട്മെ ഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ, അവർ സുരക്ഷിതയാണെന്നും താനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതായും പോലീസും ബന്ധുക്കളും സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയായ അമൃതയെയാണ് (യു അമൃത) കാണാതായത്. ഡോക്ടറെ കാണാൻ പോകുകയാണെന്ന് സഹപാഠികളോട് പറഞ്ഞാണ് അമൃത ഹോസ്റ്റലിൽ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് സഹപാഠികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥിനി, കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് മഹാരാഷ്ട്രയിലെ താനെയിൽ എത്തിയപ്പോഴാണ് കുട്ടി വീടുമായി ബന്ധപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരീക്ഷാ സംബന്ധമായ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു വിദ്യാർത്ഥിനിയെന്ന് സഹപാഠികൾ പോലീസിനോട് വ്യക്തമാക്കിയിരുന്നു.വിദ്യാർത്ഥിനിയെ കണ്ടെത്താനായി പോലീസും ബന്ധുക്കളും ചേർന്ന് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് അവർ സുരക്ഷിതയായി കണ്ടെത്തിയ വിവരം പുറത്തുവന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *