അറ്റലാന്റ : കരുത്തരായ സ്പെയ്നിനെ ഗോൾരഹിത സമനിലയിൽ തളച്ച് നവാഗതരായ കേപ് വെർദെ. മത്സരത്തിൽ ഉടനീളം നിറഞ്ഞുകളിച്ച കേപ് വെർദെ ഗോൾകീപ്പർ വൊസീന്യയാണ് ലോക രണ്ടാം നമ്പർ ടീമിനെ തടഞ്ഞുനിർത്തിയത്. ലമീൻ യമാൽ, നിക്കോ വില്യംസ് എന്നിവരെ പുറത്തിരുത്തി ഇറങ്ങിയ സ്പെയ്നിനെ ആദ്യ മിനുട്ട് മുതലേ കേപ് വെർദെ വരിഞ്ഞ് മുറുക്കുകയായിരുന്നു.ലമീൻ യമാൽ, നിക്കോ വില്യംസ് എന്നിവർക്ക് പകരം ഗാവി, ഫെറാൻ ടോറസ് എന്നിവരാണ് ആദ്യ ഇലവനിൽ ഇടംപിടിച്ചത്. തുടക്കം മുതലേ സ്‌പെയിൻ താരങ്ങൾ നിരന്തരം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കേപ് വെർദെ പ്രതിരോധ കോട്ട തകർക്കാനായില്ല. മത്സരത്തിൽ 74% പന്തടക്കം ഉള്ള സ്‌പെയിൻ 23 ഷോട്ടുകളാണ് പായിച്ചത്, അതിൽ എട്ടെണ്ണം ലക്ഷ്യത്തിലേക്ക് പാഞ്ഞെങ്കിലും നാല്പത്ക്കാരൻ ഗോൾകീപ്പർ വൊസീന്യയെ കീഴടക്കാൻ പോന്നവയല്ലായിരുന്നു.
സ്പെയ്നിനെ ഗോൾരഹിത സമനിലയിൽ തളച്ച് നവാഗതരായ കേപ് വെർദെ

