സെൻ്റ് മേരീസ് യു.പി സ്കൂളിൽ യോഗാദിനാഘോഷം നടത്തി

തടിയോട് . ശരീരത്തിനും മനസ്സിനും ഒരുപോലെ ഊർജ്ജവും സമാധാനവും പകരുന്ന യോഗയുടെ മഹത്വം ഓർമ്മിപ്പിച്ചു കൊണ്ട് സെൻ്റ് മേരീസ് യു.പി സ്‌കൂളിൽ അന്താരാഷ്ട്ര യോഗാദിനം സമുചിതമായി ആചരിച്ചു. പ്രഭാതത്തിന്റെ പ്രസന്നതയിൽ പ്രത്യേക അസംബ്ലിയോടെയാണ് യോഗം തുടങ്ങിയത്. യോഗയുടെ ചരിത്രവും പ്രാധാന്യവും വിശദീകരിച്ച് ആയുർവേദ ഡിസ്പേൻസറിയിലെ യോഗ ട്രെയിനർ ശ്രീമതി രശ്മി വിദ്യാർത്ഥികൾക്ക് വിവിധ യോഗാസനങ്ങൾ പരിശീലിപ്പിച്ചു. പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ ബിജു മോൻ വി.എം അദ്ധ്യക്ഷത വഹിച്ചു. യോഗാ ദിനവുമായി ബന്ധപ്പെട്ടു നടത്തിയ മത്സരത്തിൽ സമ്മാനാർഹരായ വിദ്യാർത്ഥികളെ .അനുമോദിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *