സർവ്വജനയിൽ ലോകകപ്പ് ഫുട്ബോൾ ആരവത്തിന് തുടക്കം

സുൽത്താൻ ബത്തേരി ഗവ. സർവ്വജന ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ ആരവം പരിപാടികൾക്ക് ആവേശകരമായ തുടക്കം. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ് മേള ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ കായിക സംസ്കാരവും ഫുട്ബോൾ ആവേശവും വളർത്താൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒരുക്കിയ ലോകകപ്പ് പ്രവചന മത്സരത്തിന്റെ ഉദ്ഘാടനം എസ്.എം സോഫ്റ്റ് കമ്പ്യൂട്ടേഴ്സ് ഉടമ പി.എം സഹീർ നിർവ്വഹിച്ചു.

 

സ്കൂൾ മൈതാനത്ത് നടന്ന ആവേശകരമായ ഷൂട്ടൗട്ട് മത്സരം പ്രിൻസിപ്പൽ പി.എ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഫുട്ബോൾ നൈപുണ്യം വിളിച്ചോതിയ സ്കിൽ പ്രദർശന മത്സരം ഹെഡ് മാസ്റ്റർ ബിജി വർഗീസ് ഉദ്ഘാടനം ചെയ്തു. വലിയ ആവേശത്തോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും വിവിധ മത്സരങ്ങളിൽ പങ്കാളികളായത്. കായിക അധ്യാപകരും സ്പോർട്സ് ക്ലബ് ഭാരവാഹികളുമായ അനിൽകുമാർ എൻ, ആർ.എസ് ബിനുരാജ്, വി.കെ സുനിൽകുമാർ, ജി സജിത്ത് കുമാർ, യു.പി നൗഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ലോകകപ്പിനോടനുബന്ധിച്ച് വൈവിധ്യമാർന്ന കായിക മത്സരങ്ങൾ സ്കൂളിൽ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *