ബത്തേരി എക്സൈസ് സർക്കിൾ ഓഫീസും വയനാട് EI&IB യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ 210 ലിറ്റർ വാഷ് പിടികൂടി. നൂൽപ്പുഴ വില്ലേജിൽ മുക്കുത്തികുന്ന് ഭാഗത്ത് നടത്തിയ റെയ്ഡിലാണ് നൂൽപ്പുഴ പാലത്തിനടിയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ വാഷ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് അബ്കാരി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നൂൽപ്പുഴയിൽ 210 ലിറ്റർ വാഷ് പിടികൂടി

