പാലക്കാട് അരുംകൊല; വീട്ടമ്മയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

​പാലക്കാട്‌ മണ്ണാർക്കാട്: കൊടക്കാട് കൊമ്പം പള്ളത്ത് കോളനിയിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. സുകുമാരൻ, ഭാര്യ ദീപ (42) എന്നിവരാണ് മരിച്ചത്.

 

​ഇന്ന് രാത്രി നടന്ന സംഭവത്തിൽ ദീപയെ വെട്ടിക്കൊന്ന ശേഷം സുകുമാരൻ സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാർ ഉടൻ തന്നെ മണ്ണാർക്കാട് വട്ടമ്പലം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മണ്ണാർക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *