കോഴിക്കോട്: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് അഞ്ച് പേര്‍ക്കും കോഴിക്കോട് നാല് പേര്‍ക്കും വയനാട്ടില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ മാസത്തില്‍ മാത്രം സംസ്ഥാനത്ത് 190 പേര്‍ക്ക് ഷിഗെല്ല ബാധിക്കുകയും ആറ് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ 266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ മാസത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കോഴിക്കോട് (65), വയനാട് (26), തൃശൂര്‍ (13), ആലപ്പുഴ (5) ജില്ലകളില്‍ ഷിഗെല്ല ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം (30), തിരുവനന്തപുരം (18), കൊല്ലം (12), കണ്ണൂര്‍ (11), എറണാകുളം (4), ഇടുക്കി (3), പാലക്കാട് (3) ജില്ലകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

