അയര്‍ലന്‍ഡിനെതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്‌കർ. വൈഭവ് സൂര്യവംശിയെ എന്തുകൊണ്ട് കളിപ്പിച്ചില്ല എന്ന ചോദ്യമാണ് സുനിൽ ഗാവസ്‌കർ ഉയർത്തിയിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ അടക്കം മികച്ച പ്രകടനമായിരുന്നു വൈഭവ് സൂര്യവംശി പുറത്തെടുത്തിരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിന്റെ നീലക്കുപ്പായത്തിൽ താരത്തിന് ഉടൻ അരങ്ങേറ്റം ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തിലും വൈഭവിന് ബാറ്റ് വീശാൻ അവസരം ലഭിച്ചിരുന്നില്ല.
‘അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പരമ്പരയിലെ രണ്ട് മത്സരങ്ങളിലും വൈഭവ് കളിക്കേണ്ടതായിരുന്നു. വരാനിരിക്കുന്ന വലിയ വെല്ലുവിളികള്‍ക്ക് മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ഈ പരമ്പര നല്ല അവസരം കൂടിയായിരുന്നു’, ഗവാസ്‌കര്‍ വ്യക്തമാക്കി. വൈഭവിന് മികച്ച അവസരം ലഭിക്കുമെന്നും മികച്ച ഫോമിലുള്ള വൈഭാവിനെ പോലെ ഒരു താരത്തെ അധികകാലം മാറ്റിനിർത്താൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

