20 വർഷങ്ങൾക്ക് ശേഷം ജപ്പാൻ വീണ്ടും ബ്രസീലിന് മുന്നിൽ; ചരിത്രം തിരുത്താൻ ‘സാമുറായ് ബ്ലൂ’ പട ഇന്ന് രാത്രി 10:30 ന് ബ്രസീൽ vs ജപ്പാൻ

ഹൂസ്റ്റൺ (ടെക്സസ്): ലോകകപ്പ് നോക്കൗട്ട് സ്റ്റേജിൽ ജപ്പാനും ബ്രസീലും തമ്മിൽ കൊമ്പുകോർക്കുമ്പോൾ അത് ചരിത്രത്തിൽ ആദ്യത്തെ സംഭവമല്ല. കൃത്യം ഇരുപത് വർഷങ്ങൾക്ക് മുൻപ്, ജർമ്മനി വേദിയായ ലോകകപ്പിലാണ് ഇരുവരും ഫുട്ബോളിലെ മഹാമേളയിൽ ആദ്യമായി നേർക്കുനേർ വന്നത്. എന്നാൽ അന്നത്തെയും ഇന്നത്തെയും സാഹചര്യങ്ങൾ തമ്മിൽ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ട്!

 

2006-ൽ ജപ്പാൻ തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് മാത്രം കളിക്കുന്ന തുടക്കക്കാരായിരുന്നു. മറുവശത്ത് 2002-ൽ അഞ്ചാം ലോകകിരീടം ചൂടിയ അജയ്യരായ ബ്രസീലും. അന്ന് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രസീൽ ജപ്പാനെ തകർത്തുവിട്ടതിൽ അത്ഭുതമൊന്നുമില്ലായിരുന്നു. റൊണാൾഡോ, റൊണാൾഡീഞ്ഞോ, കക്ക തുടങ്ങിയ ഇതിഹാസ നിരയായിരുന്നു ബ്രസീലിനായി ബൂട്ട് കെടിയത്. ജപ്പാൻ നിരയിൽ ഹിഡെതോഷി നകാതയെപ്പോലെ ചില പരിചിത മുഖങ്ങൾ ഉണ്ടായിരുന്നെങ്കിലും ശരാശരി ഫുട്ബോൾ പ്രേമികൾക്ക് അന്ന് ജപ്പാൻ ടീമിലെ ഭൂരിഭാഗം കളിക്കാരെയും അറിയില്ലായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *