‘ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം ഗോള്‍ മാത്രം’ -വിമര്‍ശിച്ച് മുന്‍ യുറഗ്വായ് താരം ഡിഗോ ഫോര്ലാന്.പന്തിനുവേണ്ടി ഒരുശ്രമവും നടത്തുന്നില്ല. ഗോളടിക്കുക എന്നതുമാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കാര്യമായി അനങ്ങുന്നതുപോലുമില്ല..’ -പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ യുറഗ്വായ് താരം ഡീഗോ ഫോര്ലാന്.
പോര്‍ച്ചുഗലിന് വേണ്ടി ക്രിസ്റ്റിയാനോയുടെ കളിശൈലി വലിയ രീതിയില്‍ ഫുട്ബോള്‍ ലോകം വിമര്‍ശിക്കുകയാണ്. കോംഗോയ്ക്കെതിരായ മത്സരത്തില്‍ ക്രിസ്റ്റിയാനോ വലിയ രീതിയില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ യുറഗ്വായ് മുന്‍താരം ഡീഗോ ഫോര്ലാന് ക്രിസ്റ്റിയാനോയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
രണ്ടുമത്സരങ്ങളില്‍ നിറംമങ്ങിയ ക്രിസ്റ്റിയാനോ കളിയില്‍ അദ്ദേഹത്തിന്റെ പ്രകടനംപോലും പുറത്തെടുക്കുന്നില്ലെന്ന വിമര്‍ശനമുണ്ട്. ഉസ്ബെകിസ്താനെതിരായ മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തിന് തിളങ്ങാനായത്. അന്ന് ഇരട്ട ഗോളുകള്‍ നേടിയിരുന്നു. കൊളംബിയക്കെതിരായ മത്സരത്തിലും ക്രിസ്റ്റിയാനോ നിറംമങ്ങിയതോടെയാണ് ഇപ്പോള്‍ വിമര്‍ശനം കടുക്കുന്നത്.

