ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

സുൽത്താൻബത്തേരി :സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട്, സാമൂഹ്യവനവൽക്കരണ റെയിഞ്ച് കൽപ്പറ്റ,സുൽത്താൻബത്തേരി സാമൂഹ്യ വനവൽക്കരണ സെക്ഷൻ,വയനാട് വന്യജീവി സങ്കേതത്തിൽ സുൽത്താൻബത്തേരി റേഞ്ചിൽ കല്ലുമുക്ക് സെക്ഷനിൽ വച്ച് വനമഹോത്സവം -2026 ജൂലൈ 1 മുതൽ 7വരെ ഭാഗമായി ജയശ്രീ HSS കല്ലുവയൽ ഫോറസ്ട്രി ക്ലബ്ബ് സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.

 

ക്യാമ്പിൽ അംബിക വി എൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് സാമൂഹ്യ വനവൽക്കരണ സെക്ഷൻ സുൽത്താൻബത്തേരി അധ്യക്ഷത വഹിച്ചു ,ഉദ്ഘാടനം കല്ലുമുക്ക് സെക്ഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് വി മനോജ് നിർവഹിച്ചു.സ്വാഗതം രാജു ബി പി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സാമൂഹ്യ വനവൽക്കരണ സെക്ഷൻ സുൽത്താൻബത്തേരിയും,ആശംസകൾ അർപ്പിച്ച് സ്റ്റുഡൻറ് പോലീസ് കേഡറ്റ് അധ്യാപകരായ വൈശ്യാഖ് പി വി,ശുഭ സംസാരിച്ചു.

 

 

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, കവി,സാമൂഹ്യ പ്രവർത്തകനുമായ WMO ആർട്സ് ആൻഡ് സയൻസ് കോളേജ് മുട്ടിൽ അസിസ്റ്റൻറ് പ്രൊഫസർ ഷൈജു പി കെ ക്ലാസ്സ് എടുത്തു.ക്യാമ്പിൽ വനയാത്ര,വിത്തൂട്ട്,പരിസ്ഥിതി ക്ലാസ്,വൃക്ഷത്തൈ നടീൽ എന്നിവ സംഘടിപ്പിച്ചു.വനയാത്രയ്ക്ക് കല്ലുമുക്ക് സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം അനൂജ്,ശ്യാംജിത്ത് സി,ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻറ് മാരായ രജിത കെ വി,കേളു വി.വി,ഫോറസ്റ്റ് വാച്ചർ ദിനേശ് എം പി എന്നിവർ നേതൃത്വം നൽകി,ക്യാമ്പ് അവലോകനത്തിൽ വിദ്യാർത്ഥികളും ,അധ്യാപകരും സജീവമായി പങ്കെടുത്തു.സജി പ്രസാദ് കെ പി ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാമൂഹ്യ വനവൽക്കരണ സെക്ഷൻ സുൽത്താൻബത്തേരി നന്ദി രേഖപ്പെടുത്തി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *