ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം;ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം. ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയയെ സഹപാഠിയായ യുവാവ് സവാരിയയെ ലാപ്ടോപ്പ് ഉപയോഗിച്ച്‌ അക്രമിച്ചത് ഹോസ്റ്റല്‍ മുറിയില്‍ വച്ച്‌. സംസാരത്തിനിടെ പ്രകോപനമുണ്ടായപ്പോയാണ് ആക്രമണമുണ്ടായത്. പക്ഷേ എന്ത് പറഞ്ഞപ്പോള്‍ എന്നത് ഇപ്പോഴും വ്യക്തമല്ല. സവാരിയയെ ഫോണില്‍ ബന്ധപ്പെട്ടിട്ടും യാതൊരു വിവരവും ലഭ്യമാകാത്തതയോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുട്ടി കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്നാ ല് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. സാവരിയ ബസന്തിനെ സഹപാഠി സദറുല്‍ അനം അതിക്രൂരമായി മർദിച്ചെന്ന് കുടുംബം പറയുന്നത്.

 

തല മുതല്‍ കാലു വരെ അടിച്ചുചതച്ചു. ഉസ്ബക്കിസ്ഥാനില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. ഹോസ്റ്റലില്‍ സൗകര്യങ്ങളില്ല, ഭക്ഷണം കഴിക്കാൻ പോലും പ്രതിസന്ധിയുണ്ടെന്ന് കുടുംബം പറയുന്നു. മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ചുതന്നിരുന്നു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതി മതപരിവർത്തനം നടത്താൻ സാവരിയെ നിർബന്ധിച്ചിരുന്നു. എന്നാല്‍ സാവരി അത് വിസമ്മതിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. കൂടെയുണ്ടായിരുന്ന സഹപാഠികളാണ് ഇക്കാര്യം പറഞ്ഞത്. കൊലപാതകത്തിന്റെ കാരണം ഇതുരെ വ്യക്തമായിട്ടില്ല. ശരീരത്തില്‍ നിറയെ മുറിവുകളുണ്ടെന്ന് കുടുംബം പറയുന്നു.

 

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സവാരിയയ്ക്ക് തലച്ചോറിലുണ്ടായ രക്തസ്രാവം ഉണ്ടായതാണ് മരണകാരണം.സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) ഇപ്പോള്‍ അറസ്റ്റിലാണ്. അതേസമയം, ലാപ്ടോപ് കൊണ്ടു തലയ്ക്കടിയേറ്റു മെഡിക്കല്‍ വിദ്യാർഥിനി ഉസ്ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പുലാമന്തോള്‍ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുല്‍ അനമിനെതിരെയാണ് (22) കൊലക്കുറ്റത്തിനു കേസെടുത്തത്. സാവരിയയുടെ പിതാവ് ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് നടപടി. സദറുല്‍ അനം ഉസ്ബെക്കിസ്ഥാനില്‍ പൊലീസ് കസ്റ്റഡിയിലാണ്. തലയ്‌ക്കേറ്റ പരുക്കിനു പുറമേ, സാവരിയയുടെ ശരീരത്തില്‍ മറ്റു പരുക്കുകളുമുണ്ടായിരുന്നതായും പ്രതി മുൻപും ഉപദ്രവിച്ചിരുന്നതായും പിതാവ് ബസന്തിന്റെ പരാതിയിലുണ്ട്.

 

ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ വിദ്യാർഥികളായിരുന്നു ഇരുവരും. കുറ്റവാളികളുടെ കൈമാറ്റത്തിന് ഉസ്ബെക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ കരാറുണ്ട്. പ്രതിയും വാദിയും ഇന്ത്യക്കാരായതിനാല്‍ കേസ് ഇവിടെ നടത്തണമെന്നു ബന്ധുക്കള്‍ക്ക് ആവശ്യപ്പെടാമെന്നു ഹരിപ്പാട് എസ്‌എച്ച്‌ഒ വി.ഷിബു പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും ഹോസ്റ്റല്‍ മുറിയില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ സദറുല്‍ അനം പെട്ടെന്നു പ്രകോപിതനായി ലാപ്ടോപ് കൊണ്ടു സാവരിയയുടെ തലയ്ക്കടിച്ചെന്നാണു ലഭിച്ച വിവരം. രക്തത്തില്‍ കുളിച്ചു ബോധരഹിതയായി വീണ സാവരിയയെ ഇയാള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഹോസ്റ്റലില്‍ ഇൗ സമയത്ത് മലയാളികള്‍ ഉള്‍പ്പെടെ വിദ്യാർഥികള്‍ ഉണ്ടായിരുന്നെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും പറയുന്നു. സദുറുല്‍ അനം ഇന്ന് നാട്ടിലേക്കു വരാനിരിക്കുമ്പോഴാണു സംഭവം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *