കൊച്ചി :ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ)യുടെ ജൂലായ് 2026 സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകൾക്ക് അഡ്‌മിഷൻ, റീ-രജിസ്ട്രേഷൻ എന്നിവയ്ക്ക് ജൂലായ് 31 വരെ അപേക്ഷിക്കാം.
അഡ്‌മിഷൻ അപേക്ഷകൾ ignouadmission.samarth.edu. in അല്ലെങ്കിൽ www.ignou.ac.in വഴിയും റീ-രജിസ്ട്രേഷൻ ignou. samarth.edu.in അല്ലെങ്കിൽ www. ignou.ac.in വഴിയും നൽകാം. തൊഴിൽരഹിതരായ എസ്.സി./എസ്.ടി. പഠിതാക്കൾക്ക് ഫീസ് ഇളവുണ്ട്. സഹായങ്ങൾക്ക്: rekochi_ admissions@ignou.ac.in
