സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവചനം.

 

വയനാട് ജില്ലയുടെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതിനിടെ മൂന്നാറില്‍ ദേശീയ പാതയിലേക്ക് മണ്ണും കല്ലും പതിച്ചു. ഹെഡ്വര്‍ക്ക് ഡാമിന് സമീപമാണ് മണ്ണിടിഞ്ഞത്. ഭാഗമായി തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.

 

ജാഗ്രതാ നിര്‍ദേശങ്ങള്‍ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍  മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *