ബോയ്സ് ടൗൺ -പാൽചുരം റോഡിൽ രാത്രിയാത്ര നിരോധനം

ബോയ്സ്ടൗൺ:ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും അപകട സാധ്യത കണക്കിലെടുത്തു കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ-പാൽചുരം റോഡിൽ ഇന്ന് ( 2026 ആഗസ്റ്റ്‌ 1) വൈകീട്ട് 6 മണി മുതൽ നാളെ (2026 ആഗസ്റ്റ്‌ 2) രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടിച്ചിട്ടുണ്ട്. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണം.

 

ചുരത്തിലെ ചെകുത്താൻ റോഡിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. റോഡിലേക്ക് വൻതോതിൽ കല്ലും മണ്ണും ഇടിഞ്ഞു വീണതിനെത്തുടർന്ന് പാതയിലുടനീളം ഗതാഗതം പൂർണ്ണമായും നിലച്ചു.

 

നിലവിൽ ഈ പാതയിലൂടെ ഒരു വാഹനത്തിനും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കനത്ത മഴ തുടരുന്നതിനാൽ പ്രദേശത്ത് ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കുമെങ്കിലും പ്രതികൂല കാലാവസ്ഥ വെല്ലുവിളിയുയർത്തുന്നുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *