തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ കലുഷിതമാക്കി നാടകീയ രം​ഗങ്ങൾ. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടി തൃഷയ്ക്ക് എതിരായ ദ്വയാർഥ പ്രയോ​ഗത്തിലാണ് അറസ്റ്റ്. കാവേരി വിഷയത്തിലെ പ്രസം​ഗത്തിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്.

 

നീലങ്കരയിലെ വീട്ടിലെത്തിയാണ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ ഡിഎംകെ പ്രവ‌ർത്തകർ പൊലീസ് വാഹനം തടഞ്ഞു. വലിയ പ്രതിഷേധമാണ് അറസ്റ്റിനെതിരെ അരങ്ങേറുന്നത്. ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് ഉച്ചയ്ക്ക് 12 വരെ കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവ് കാറ്റിൽ പറത്തിയാണ് ഉദയനിധിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

പൊലീസ് നടപടിയിൽ ഡിഎംകെ പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് വാഹനത്തെ കടത്തിവിടാൻ പ്രവർത്തകർ അനുവദിക്കുന്നില്ല


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *