ആഗസ്റ്റ് 13മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഓണപ്പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി എൻ.ടി.യു ഉൾപ്പെടെയുള്ള അദ്ധ്യാപക സംഘടനകൾ. സെൻസസ് ഡ്യൂട്ടി, മഴക്കെടുതി എന്നിവയാൽ പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചതീർക്കാൻ കഴിഞ്ഞിട്ടില്ല. അദ്ധ്യയന വർഷം തുടങ്ങി 50 പ്രവൃത്തിദിവസ ങ്ങൾക്കുള്ളിൽ ഓണപ്പരീക്ഷകൾ നടത്തുന്നത് ശരിയല്ല. ഹയർ സെക്കൻഡറിയിൽ ഒരു ദിവസം തന്നെ രണ്ട് പ്രധാന വിഷയങ്ങളുടെ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദ ത്തിലാക്കുമെന്നും അദ്ധ്യാപകർ പറഞ്ഞു. എന്നാൽ പരീക്ഷ മാറ്റിവയ്ക്കുന്നത് അദ്ധ്യയന വർഷത്തെ ക്രമീകരണങ്ങളെ ബാധിക്കുന്നതിനാൽ നിശ്ചയിച്ച രീതിയിൽ തന്നെ പരീക്ഷ നടത്തുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ഓണപ്പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് സർക്കാർ
