ലോട്ടറിക്ക് സമ്മാനമടിച്ചില്ല: കടയുടമയായ യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു, പ്രതി പിടിയില്‍

ബത്തേരി: ലോട്ടറിക്ക് സമ്മാനമടിച്ചില്ല കടയുടമയായ യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു, പ്രതി പിടിയിലായി. എടുത്ത ലോട്ടറിക്ക് സമ്മാനമടിച്ചില്ലെന്ന് ആരോപിച്ച്‌  നമ്പ്യാർകുന്ന് ലോട്ടറി കടയുടമയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നെന്മേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന് പൂങ്കാവനം ലോട്ടറി കടയുടമയായ വിനീത രജീഷിനാണ് കുത്തേറ്റത്. സംഭവത്തില്‍ തമിഴ്നാട് പാട്ടവയല്‍ സ്വദേശിയായ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഈ ലോട്ടറി കടയില്‍ നിന്ന് സ്ഥിരമായി ടിക്കറ്റുകള്‍ എടുക്കാറുള്ള ആളാണ് ശിവകുമാർ. എന്നാല്‍ ഒരിക്കല്‍പോലും സമ്മാനം അടിച്ചില്ലെന്നാരോപിച്ച്‌ വിനീതയുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ വിനീതയെ കുത്തിപരിക്കേല്‍പ്പിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ശിവകുമാറിനെ പിടിച്ചുമാറ്റിയതിനാലാണ് വിനീത രക്ഷപ്പെട്ടതെന്നാണ് വിവരം

 

ആക്രമണത്തില്‍ തലയ്ക്കും കഴുത്തിനും പരിക്കേറ്റ വിനീതയെ ഉടൻ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം ശിവകുമാർ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

#BreakingNews


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!