ഗൂഡല്ലൂരിൽ തോട്ടം തൊഴിലാളിയെ കടുവ കടിച്ചു കൊന്നു ഭക്ഷിച്ചു, പ്രതിഷേധവുമായി നാട്ടുകാർ

നീലഗിരി: ഗൂഡല്ലൂരിൽ തേയില തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു. ഓവേലി ക്വയിന്റിലെ ലാറൻസ്റ്റൺ തേയില തോട്ടത്തിലെ തൊഴിലാളിയായ ബാലകൃഷ്ണ‌ൻ മരുതൻ (65) ആണ് കൊല്ലപ്പെട്ടത്.

 

ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ തേയിലത്തോട്ടത്തിലേയ്ക്ക് പോയ ബാലകൃഷ്ണനെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പമ്പുഹൗസിൽനിന്ന് 500 മീറ്റർ അകലെ കടുവ പാതിഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.

വനത്തോട് ചേർന്ന ലാറൻസ്റ്റണിൽ പാടിയിൽ താമസിക്കുന്നയാളാണ് ബാലകൃഷ്ണൻ. ശനിയാഴ്ച വൈകുന്നേരം കാണാതായ ഇദ്ദേഹത്തെ ഞായറാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടുവ ശരീരം ഭാഗികമായി ഭക്ഷിച്ചിരുന്നു.വനംവകുപ്പിന്റെ അനാസ്ഥയാരോപിച്ച് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!