മാനന്തവാടി: ബാവലി എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ സംയുക്ത വാഹനപരിശോധനയിൽ 50 ഗ്രാം ഉണക്ക കഞ്ചാവുമായി പാലക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം താലൂക്കിലെ ചെറുപ്പുളശ്ശേരി വില്ലേജിൽ തെക്കുംമുറി പി.ഒ, മഞ്ജുളി പറമ്പിൽ വീട്ടിൽ കുട്ടന്റെ മകൻ ജിഥുൻ എം.സി (26) ആണ് പിടിയിലായത്.
ഇന്ന് (09.08.2026) മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും ബാവലി എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ് പി.എ-യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഞ്ചാവ് കടത്തിയതിന് യുവാവിനെതിരെ എൻ.ഡി.പി.എസ് (NDPS) വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ ആനന്ദ്, അമൽ ജിഷ്ണു, മഹേഷ് കെ.എം, ഷാഫി ഒ, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) ഷിംജിത്ത് പി. എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും അതിർത്തി ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് ലഹരിവേട്ടയ്ക്കായുള്ള പരിശോധനകൾ കർശനമായി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
