മടക്കിമലയിൽ വയനാട് മെഡിക്കൽ കോളേജ് നിർമ്മാണം ഉടൻ ആരംഭിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ്

കമ്പളക്കാട്: വയനാട് ഗവ. മെഡിക്കൽ കോളേജിനായി സർക്കാരിന് ദാനമായി ലഭിച്ച മടക്കിമല ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ആഗസ്റ്റ് 9 വ്യാപാരി ദിനത്തോടനുബന്ധിച്ച് നടന്ന യോഗത്തിലാണ് ഈ സുപ്രധാന പ്രമേയം പാസാക്കിയത്.

 

മെഡിക്കൽ കോളേജ് സംബന്ധിച്ച നടപടികളിൽ സർക്കാർ ഗൗരവമായ ഇടപെടൽനടത്തണമെന്നും, ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യാപാരി ദിനം വിപുലമായ പരിപാടികളോടെയാണ് കമ്പളക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആചരിച്ചത്. യൂണിറ്റ് ഓഫീസിൽ പ്രസിഡന്റ് മുഹമ്മദ് അസ്ലം ബാവ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ചടങ്ങിൽ യൂണിറ്റിലെ മുതിർന്ന വ്യാപാരി അംഗങ്ങളെ ഷാളും മൊമെന്റോയും നൽകി ആദരിച്ചു. യൂണിറ്റ് ട്രഷറർ സി. രവീന്ദ്രൻ വ്യാപാരി ദിന സന്ദേശം നൽകി.

 

ദിനാചരണത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു. യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ രോഗബാധിതരായി വീടുകളിൽ ചികിത്സയിൽ കഴിയുന്ന വ്യാപാരി അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഇതിന് പുറമെ കണിയാമ്പറ്റ വൃദ്ധസദനത്തിൽ ഉച്ചഭക്ഷണവും നൽകി.

 

യോഗത്തിൽ ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ഷൈജൽ കുന്നത്ത്, ജില്ലാ പ്രവർത്തകസമിതി അംഗം മുത്തലിബ് ലിച്ചി, യൂണിറ്റ് മുൻ പ്രസിഡന്റുമാരായ പി.ടി. അഷ്റഫ്, ഇ.കെ. അബൂബക്കർ, വൈസ് പ്രസിഡന്റുമാരായ വേണു സംഗമം, ജോർജ് ജോയൽ, റസാഖ് കെ.ടി, യൂണിറ്റ് സെക്രട്ടറി ജംഷീദ് കെ.എം, റഷീദ് വി, യൂത്ത് വിംഗ് പ്രസിഡന്റ് അസീസ് ഇടി, സെക്രട്ടറി അഫ്സൽ ടി.കെ, ട്രഷറർ ലിബിൻ തുടങ്ങിയവർ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!