കോഴി ഫാം ആരംഭിക്കുവാൻ അപേക്ഷകൾ ക്ഷണിച്ചു

കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി പുതിയ കോഴി ഫാം ആരംഭിക്കുന്നതിന് Suprabhat നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അയൽക്കൂട്ട /ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അപേക്ഷിക്കാം.

 

ഒരു കോഴിക്ക് 1.2 ചതുരശ്ര അടി സ്ഥലം എന്ന കണക്കിൽ 1000 മുതൽ 10000 കോഴികളെ വരെ ഉൾക്കൊള്ളാൻ കഴിവുള്ള കർഷകർക്കാണ് അപേക്ഷിക്കാനാകുക. തെരഞ്ഞെടുക്കുന്ന കർഷകർക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളേയും അവയ്ക്ക് ആവശ്യമായ തീറ്റയും കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി നൽകും.

 

അപേക്ഷ ഫോം www.keralachicken.org.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ് /സി .ഡി എസ് ഓഫീസുമായും, 0471 2448144 എന്ന നമ്പറിലും ബന്ധപ്പെടാം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!