കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില സർവ്വ നിയന്ത്രണങ്ങളും ലംഘിച്ച് കുതിപ്പ് തുടരുന്നു. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 2,320 രൂപയുടെ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,760 രൂപയിലെത്തി.
പവന് ആനുപാതികമായി ഗ്രാമിന്റെ വിലയിലും വൻ വർദ്ധനവാണുണ്ടായത്. ഗ്രാമിന് 290 രൂപ കൂടി 14,220 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ നിരക്ക്. ആഗോള വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണ്ണവില കുതിച്ചുയരാൻ കാരണമായത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
