വയനാട് മെഡിക്കൽ കോളേജ്;ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കണം:വയനാട് വികസന സമിതി

കൽപ്പറ്റ:വയനാടിന്റെ ചിരകാല അഭിലാഷമായ സർക്കാർ മെഡിക്കൽ കോളേജ് പൊതുവികാരം മാനിച്ച് മടക്കിമലയിൽ തുടങ്ങാൻ ആവശ്യമായ നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് വികസന സമിതിയുടെ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന് നിവേദനം നൽകി.

 

വയനാട് വികസന സമിതി നേതാക്കളായ ഡോ.പി ലക്ഷ്മണൻ, ബി രാധാകൃഷ്ണപിള്ള, പിപി ഷൈജൽ, വിപി വർക്കി, കെജി രണരാജൻ,സിപി റഹീസ്,മാടായി ലത്തീഫ്,ഹാറൂൺ റഷീദ്,ഷാജി പോൾ എന്നിവർ സംബന്ധിച്ചു. വരും ദിവസങ്ങളിൽ നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും അടക്കം മറ്റു തദ്ദേശ സ്ഥാപനങ്ങൾക്കും മെഡിക്കൽ കോളേജ് നിർമിക്കണം മടക്കിമലയിൽ നടത്തണം എന്ന് ഭരണസമിതി പ്രമേയം പാസാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പ്രമേയം ആക്ഷൻ കമ്മിറ്റി നിവേദനം സമർപ്പിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!