തലശ്ശേരി: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര അഴിയൂർ കൊറോത്ത് റോഡിലെ യാദ്ഗറിൽ ഷുഹൈബ് (47) പോക്സോ നിയമപ്രകാരം അറസ്റ്റിലായി.
പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പത്താം തരത്തിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളെ ആളൊഴിഞ്ഞ കെട്ടിടത്തിലും സ്കൂൾ പരിസരത്തുവെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. നേരത്തെ സ്കൂളിന് സമീപത്തെ ജ്യൂസ് കടയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാൾ പീഡനം നടത്തിയത്. നിലവിൽ പാനൂർ കൂരാറയിലെ കുന്നോത്തുമുക്കിൽ വാടകവീട്ടിലാണ് ഇയാൾ താമസിക്കുന്നത്.
പള്ളൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാഹി സി.ഐ പി.എ അനിൽകുമാർ നടത്തിയ അന്വേഷണത്തിൽ മാക്കുനിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഷുഹൈബിനെ പോണ്ടിച്ചേരി പോക്സോ സ്പെഷ്യൽ കോടതിയിൽ ഹാജരാക്കും.
