ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഇടം കൈയന്‍ ബൗളറെന്ന റെക്കോര്‍ഡാണ് മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഷദ്മാന്‍ ഇസ്ലാമിനെ പുറത്താക്കിയാണ് സ്റ്റാര്‍ക്കിന്റെ നേട്ടം.
ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ 434-ാം വിക്കറ്റാണിത്. 433 വിക്കറ്റ് നേടിയ ശ്രീലങ്കന്‍ സ്പിന്നര്‍ രംഗന ഹെറാത്തിന്റെ റെക്കോര്‍ഡാണ് സ്റ്റാര്‍ക്ക് മറികടന്നത്. ഇതോടെ സ്റ്റാര്‍ക്ക് വിക്കറ്റ് വേട്ടയില്‍ കപില്‍ദേവിനൊപ്പമെത്തി.
