വയനാട് ചീരാലിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടാn 40 അംഗ പ്രത്യേക സംഘം രംഗത്ത്

ബത്തേരി:ചീരാൽ പ്രദേശത്ത് ഇറങ്ങിയ കടുവ വളർത്തുമൃഗങ്ങളെ പിടികൂടുകയും ദിവസങ്ങളായി പ്രദേശവാസികളിൽ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചു. വയനാട്ടിലെ വിവിധ ആർ.ആർ.ടി. (Rapid Response Team) സംഘങ്ങളെ ഏകോപിപ്പിച്ച് ഏകദേശം 40 അംഗങ്ങളടങ്ങുന്ന പ്രത്യേക സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

 

കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനും സഞ്ചാരപാതകൾ നിരീക്ഷിക്കുന്നതിനുമായി വിപുലമായ കോമ്പിംഗ് പരിശോധനയും പ്രദേശത്ത് നടത്തിവരികയാണ്. ഇതോടൊപ്പം തെർമൽ ക്യാമറ സംവിധാനമുള്ള ഡ്രോണുകൾ ഉപയോഗിച്ചുള്ള രാത്രികാല നിരീക്ഷണവും വിവിധ മേഖലകളിൽ ശക്തമാക്കിയിട്ടുണ്ട്.

 

കടുവയെ സുരക്ഷിതമായി പിടികൂടുന്നതിനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പിന്റെ നേതൃത്വത്തിൽ നിരന്തരമായ നിരീക്ഷണവും തിരച്ചിൽ പ്രവർത്തനങ്ങളും തുടരുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!