മഹീന്ദ്ര എക്‌സ്ഇവി 9എസിന്റെ പുതിയ വേരിയന്റ് വിപണിയിൽ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ എക്‌സ്ഇവി 9എസിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനോട് കൂടിയ മോഡലാണ് അവതരിപ്പിച്ചത്. പായ്ക്ക് ടു എബോ, പായ്ക്ക് ത്രീ, പായ്ക്ക് ത്രീ എബോ വേരിയന്റുകളിലാണ് ഇത് ലഭ്യമാകുക. 25.25 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുക.

 

പുതിയ മോഡലില്‍ മൂന്നാം നിരയില്‍ രണ്ടു സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം നിരയില്‍ പ്രത്യേക ക്യാപ്റ്റന്‍ സീറ്റുകളാണ് മറ്റൊരു പ്രത്യേകത. ട്രിപ്പിള്‍ സ്‌ക്രീന്‍ സെറ്റപ്പ് ആണ് മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. സെന്‍ട്രല്‍ ടച്ച് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പാസഞ്ചര്‍ സൈഡ് ഡിസ്‌പ്ലേ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ സ്‌ക്രീന്‍ സംവിധാനം.

 

പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റിയര്‍ എസി വെന്റുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി കാമറ, ലെവര്‍ 2 അഡാസ് എന്നിവയാണ് മറ്റു പ്രധാനപ്പെട്ട ഫീച്ചറുകള്‍. മൂന്ന് ബാറ്ററി ഓപ്ഷനുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. 282 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഒറ്റ ഇലക്ട്രിക് മോട്ടോറാണ് പിന്‍വീലുകള്‍ക്ക് ശക്തി പകരുന്നത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!