കാറിടിച്ച് റോഡിലേക്ക് വീണ ബുള്ളറ്റ് യാത്രികൻ ടോറസ് ലോറിയിടിച്ച് മരിച്ചു

കൊല്ലം ചിതറയിൽ കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവ്, പിന്നാലെയെത്തിയ ടോറസ് ലോറി കയറി മരിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചിതറ വേങ്കോട് സ്വദേശി അനന്തു (31) ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില അതീവ ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം നിർത്താതെ പോയ ടോറസ് ലോറിയെ ചിതറ പോലീസ് ഉടൻ തന്നെ പിന്തുടർന്നു. കുളത്തൂപ്പുഴ പൊലീസിന്റെ സഹായത്തോടെ ഡാലിയിൽ വെച്ച് ലോറി തടഞ്ഞു. ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ചിതറ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!