ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എല്ലാ കുടുംബങ്ങൾക്കും ,സുരക്ഷിത ഭക്ഷണം.ആരോഗ്യകരമായ ജീവിതം എന്ന ലക്ഷ്യത്തോടെ പച്ചക്കറി തൈകളും, ജൈവവളവും വിതരണം ചെയ്തു .
പള്ളിയിൽ പ്രവർത്തിക്കുന്ന സെൻ്റ് ജോർജ് എൽഡേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ അന്ന് പരിപാടി സംഘടിപ്പിച്ചത്. വിതരണോദ്ഘാടനം ഫാദർ ഷിൻസൺ മത്തോക്കിൽ നിർവഹിച്ചു. പള്ളി ട്രസ്റ്റി പീറ്റർ തന്നേലിമാലിൽ, ടി വി സജീഷ്, കെ എം കുര്യാക്കോസ്, സജി ടി ജി, ബേബി എ വർഗീസ്, എ ഐ കുര്യാക്കോസ്, അബിൻസൺ പൗലോസ് എന്നിവർ നേതൃത്വം നൽകി ഇടവകയിലെ 175 കുടുംബങ്ങൾ പദ്ധതി പ്രയോജനപ്പെടുത്തി
