ഇന്ത്യയിലേക്ക് ബ്രസീലിന്റെ വന്‍ സംഘം; വിനീഷ്യസ് ജൂനിയറും ടീമും കൊല്‍ക്കത്തയിലെത്തും

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോളിനുള്ള ബ്രസീല്‍ സംഘത്തില്‍ പ്രധാന താരങ്ങളെല്ലാം ഇടംപിടിച്ചു. വിനീഷ്യസ് ജൂനിയറും റഫീന്യ, മാര്‍കിന്യോ, ബ്രൂണോ ഗ്വിമാറസ്, ഡാനിലോ, ഗബ്രിയേല്‍ മഗലാസ് എന്നിവരെല്ലാം ഇന്ത്യയിലെത്തും.ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലാണ് മത്സരം. എന്‍ഡ്രിക്, എസ്താവോ എന്നിവരും ഇന്ത്യയിലേക്കെത്തും. ഈമാസം 25നും 29നും ഓസ്‌ട്രേലിയയിലും രണ്ടുമത്സരങ്ങളുണ്ട്. ശേഷം ഒക്ടോബര്‍ മൂന്നിന് ഇന്ത്യയിലുമാണ് ബ്രസീലിന്റെ മത്സരം നടക്കുക.

 

ഇക്കഴിഞ്ഞ ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്താനാകാത്തതിനാല്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ മികച്ച മുന്നേറ്റം നടത്തുകയാണ് ബ്രസീലിന്റെ ലക്ഷ്യം.

 

ടീം: ഹ്യൂഗോ സൗസ, ഫെഡ്രോ മൊറോസ്‌കോ, ഒറ്റാവിയോ (ഗോൾകീപ്പർ). അർതർ ഡയസ്, ഡഗ്ലസ് സാന്റോസ്, ഗബ്രിയേൽ മെഗൽഹെസ്, ജെയ്ർ, മാർക്വീന്യോസ്, മാത്യുഷിൻഹോ, മൗറോ ജൂനിയർ, വിറ്റോർ റെയ്‌സ്, വെസ്‌ലി (പ്രതിരോധം)

ആന്ദ്രെ സാന്റോസ്, ബ്രെനോ ബിഡോൺ, ബ്രൂണോ ഗിമാറസ്, ഡാനിലോ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഗബ്രിയേൽ ബോൺടെംപോ (മധ്യനിര), എൻഡ്രിക്, എസ്താവോ. ജാവോ പെഡ്രോ, റഫീന്യോ, റയാൻ, സാമുവൽ ലിനോ, വിനീഷ്യസ്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!