പനമരം: വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ പനമരം പഞ്ചായത്തിൽ വായ്പാമേള സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ജോസ് നിർവ്വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ബെന്നി പി. സി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് റീജിയണൽ മാനേജർ ജോൺസൺ ബാങ്ക് വായ്പാ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ഓഫീസർ ജാൻസി മെർലിൻ, കൃഷി ഓഫീസർ ശിശിര, ബാങ്ക് സെക്രട്ടറി രഞ്ജിത്ത്, സി.ഡി.എസ് ചെയർപേഴ്സൺ ജാനകി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് കർഷകർക്കും പൊതുജനങ്ങൾക്കും അറിവ് നൽകുന്നതിനും വായ്പകൾ ലഭ്യമാക്കുന്നതിനുമായാണ് മേള സംഘടിപ്പിച്ചത്.
