മീനങ്ങാടി:അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമ ആൻ്റോ അഗസ്റ്റ്യനെ വയനാട്ടിലെത്തിച്ചു.മീനങ്ങാടി എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
ഇന്ന് പുലർച്ചെയാണ് ആൻ്റോ അഗസ്റ്റ്യൻ അറസ്റ്റിലാകുന്നത്.ഇന്നലെ വാഴവറ്റയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതായി കണ്ടെത്തിയെന്നാണ് കേസ്. അബ്കാരി നിയമപ്രകാരമാണ് എക്സൈസ് കേസെടുത്തിട്ടുള്ളത്.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
