ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

മാനന്തവാടി: അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍.ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയത്ആന്റോയുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെയാണ് വിധി പറയുക. 14 ദിവസത്തേക്കാണ് ആന്റോയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കോടതിയുടെ സമയം കഴിഞ്ഞും വാദപ്രതിവാദങ്ങള്‍ നീണ്ടിരുന്നു. അതിന് ശേഷമാണ് നാളെ വിധി പറയുമെന്ന് കോടതി അറിയിച്ചത്. മദ്യക്കുപ്പികള്‍ റെയ്ഡ് ചെയ്ത് പിടിച്ച വീട് ആന്റോയുടെ പേരിലല്ലെന്നും മറ്റൊരു സ്ത്രീയുടെ പേരിലാണ് വീടെന്നും ഉള്‍പ്പെടെയുള്ള വാദങ്ങളാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്.

 

ഈ മാസം 30 വരെയാണ് ആന്റോയെ സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. വലിയ തോതില്‍ മദ്യം പിടികൂടിയതിനാല്‍ തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അന്റോ അഗസ്റ്റിനെ സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിലെ അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ എസ്‌ഐടി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടില്‍ നടത്തിയ പരിശോധനയിലാണ് വന്‍ മദ്യശേഖരം കണ്ടെത്തിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!