മോട്ടോർ വാഹന സേവനങ്ങൾ ഇന്നുമുതൽ ആധാർ അധിഷ്ഠിതം

ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ തിങ്കളാഴ്ച മുതൽ ആധാർ അധിഷ്ഠിതമാകും. ഡ്രൈവിങ് ലൈസൻസ്, ആർ.സി എന്നിവ ആധാറുമായി ബന്ധിപ്പിച്ച അപേക്ഷകർക്ക്’ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക.

 

അപേക്ഷ സമർപിക്കുമ്പോൾ ഉടമയുടെ ആധാർ ബന്ധിപ്പിച്ച മൊബൈൽഫോണിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേഡ് നൽകിയാലാണ് മുന്നോട്ടേക്ക്പോകാനാവുക. വാഹനം വിൽപന നടത്തുമ്പോൾ വാങ്ങുന്നയാളും വിൽക്കുന്നയാളും ഇത്തരത്തിൽ ആധാർ ഒ.ടി.പി വച്ച് അപേക്ഷ പൂർത്തീകരിക്കണം.

 

ഇതേ രീതിയിൽ ഒരോ സേവനങ്ങൾക്കും ആധാർ ഒ.ടി.പി നിർബന്ധമാകും. അപേക്ഷ നടപടികൾക്കായി ഇനി ഓഫിസിലേക്ക് നേരിട്ട് എത്തേണ്ടതില്ല. സോഫ്റ്റ്വേറിൽ നിന്നും തീരുമാനം എടുക്കാൻ കഴിയുന്ന അപേക്ഷകൾ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ തീർപ്പാക്കും. ഉദ്യോഗസ്ഥരുടെ ജോലിഭാരം ഗണ്യമായി കുറയും. പുതിയ സംവിധാനം വരുന്നതോടെ അപേക്ഷകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണന ക്രമത്തിലാകും തീർപ്പാക്കുക.

 

ആധാറിലെ പേരും ആർ.സി ബുക്കിലെ പേരും തമ്മിൽ പൊരുത്തമില്ലെങ്കിൽ സേവനങ്ങൾ തടസ്സപ്പെടുമെന്നതാണ് പുതിയ വെല്ലുവിളി. പേരിനും ഇനീഷ്യലിനും ഇടയിലെ കുത്ത് പോലും വ്യത്യാസമാണെങ്കിൽ ഓൺലൈൻ നടപടികൾ തുടരാനാകില്ല. ആർ.സിയിലെ പേര് ആധാറിലേത് പോലെ തിരുത്തുകയേ നിവർത്തിയുള്ളൂ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!