ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി 

ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യൻ കായിക താരങ്ങൾ. കേന്ദ്ര സർക്കാരിന്റെ കായിക സൗഹൃദ നയങ്ങളും അത്ലറ്റുകൾക്ക് നൽകുന്ന മികച്ച പിന്തുണയും പ്രയോജനപ്പെടുത്തി മുന്നേറുന്ന ഇന്ത്യൻ സംഘം രണ്ടാം ദിനത്തിൽ നാല് മെഡലുകൾ കൂടി രാജ്യത്തിനായി കരസ്ഥമാക്കി. മൂന്ന് വെള്ളി മെഡലുകളും ഒരു വെങ്കലവുമാണ് രണ്ടാം ദിനത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കം ആറായി ഉയർന്നു.

 

ഷൂട്ടിംഗ് റേഞ്ചിൽ നിന്നാണ് ഭാരതത്തിന് ഏറ്റവും വലിയ മെഡൽ കൊയ്ത്ത് സാധ്യമായത്. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഹിമാൻഷു ധില്ലൺ, രുദ്രാങ്ക്ഷ് പാട്ടീൽ, പാർത്ഥ് മെയ്ൻ എന്നിവരടങ്ങിയ സംഘം വെള്ളി മെഡൽ സ്വന്തമാക്കി. തുടർന്ന് നടന്ന വ്യക്തിഗത വിഭാഗത്തിൽ ഹിമാൻഷു ധില്ലൺ വെള്ളിയും രുദ്രാങ്ക്ഷ് പാട്ടീൽ വെങ്കലവും നേടി ഇരട്ട നേട്ടം കുറിച്ചു. കൂടാതെ മിക്സഡ് മാർഷ്യൽ ആർട്സിൽ (എംഎംഎ) വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ സുചിക താരിയൽ വെങ്കലം നേടിയത് ഭാരതത്തിന്റെ കായിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറി.

 

കായിക മേഖലയുടെ വികസനത്തിനായി നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ താർഗ്ഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം (TOPS) ഉൾപ്പെടെയുള്ള പദ്ധതികളുടെ വിജയമാണ് അന്താരാഷ്ട്ര തലത്തിൽ പ്രതിഫലിക്കുന്നത്. മെഡൽ വേട്ടയ്ക്ക് പുറമേ ഹോക്കിയിൽ ഇന്ത്യ ഇൻഡോനേഷ്യയെ 17-1 ന് തകർത്തു. കബഡിയിൽ പുരുഷ ടീം ജപ്പാനെയും വനിതാ ടീം ബംഗ്ലാദേശിനെയും വീഴ്ത്തി വിജയം കുറിച്ചു. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ബോക്സിംഗ് മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ ജയം തുടരുകയാണ്. വരും ദിനങ്ങളിൽ കൂടുതൽ സ്വർണ്ണ മെഡലുകളോടെ രാജ്യത്തിന്റെ പെരുമ കൂടുതൽ ഉയരങ്ങളിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് കായിക പ്രേമികൾ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!