സോപ്പിലും ഷാമ്പൂവിലും ഇനി പച്ചയും ചുവപ്പും കുത്തുകൾ! മാസ്സ് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ, പണി വരുന്നത് വൻകിട കമ്പനികൾക്ക്!
ഇനിമുതൽ ഭക്ഷണം മാത്രമല്ല, നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന സോപ്പും ഷാമ്പൂവും ടൂത്ത് പേസ്റ്റും വെജിറ്റേറിയനാണോ അതോ നോൺ വെജിറ്റേറിയനാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാം.
സോപ്പുകൾ, ഷാമ്പൂകൾ, ടൂത്ത് പേസ്റ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ (Cosmetics), ടോയ്‌ലറ്ററികൾ എന്നിവയുടെ പാക്കറ്റുകളിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ചിഹ്നങ്ങൾ നിർബന്ധമാക്കി കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളുടെ ഉറവിടം എളുപ്പത്തിൽ മനസ്സിലാക്കി വാങ്ങാൻ സഹായിക്കുന്നതിനാണ് ഈ നിർണ്ണായക നടപടി.
