മെസ്സി കേസിൽ മുൻകൂർ ജാമ്യവിധി ഇന്ന്: പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ, എതിർത്ത് പോലീസ്!

കൊച്ചി: റെയ്ഡിനിടെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പിടിച്ചെടുത്ത വിദേശ കറൻസികൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി. ആന്റോ അഗസ്റ്റിൻ ഹർജി നൽകി. കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് ആന്റോ അഗസ്റ്റിൻ ഇത് സംബന്ധിച്ച് അപേക്ഷ നൽകിയത്.

6,500 ഡോളറും 400 കെനിയൻ ഷില്ലിംഗുമാണ് പരിശോധന വേളയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.വിദേശ യാത്രകൾക്കായി കൈവശം കരുതിയ തുകയാണിതെന്നും, പിടിച്ചെടുത്ത കെനിയൻ കറൻസിയുടെ മൂല്യം 300 ഇന്ത്യൻ രൂപയിൽ താഴെ മാത്രമാണെന്നുമാണ് ആന്റോ അഗസ്റ്റിൻ ഹർജിയിലൂടെ കോടതിയെ അറിയിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!