വയനാടിന് അഭിമാനമായി ടി.എസ്. മനു ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ

കാക്കവയൽ കരിങ്കണ്ണിക്കുന്ന് സ്വദേശി ടി.എസ്. മനു ജപ്പാനിൽ വച്ച് നടക്കുന്ന 20 -മത് ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി മെഡൽ കരസ്ഥമാക്കി. കരിങ്കണ്ണിക്കുന്ന് തെക്കിനാലിൽ സജിയുടെയും ഷീലയുടെയും മകനാണ് മനു.മലബാർ സ്പെഷ്യൽ പോലീസ് ബറ്റാലിയൻ ഹവിൽദാർ ആണ്.

 

റിലേയിൽ ബാറ്റണുമായി ആദ്യം ഓടിയത് മനുവായിരുന്നു. ട്രാക്കിലിറങ്ങിയ നിമിഷം മുതൽ ടിവിയിൽ കണ്ണുനട്ടിരുന്ന കുടുംബാഗങ്ങളും നാട്ടുകാരും മെഡൽ നേട്ടത്തിൻ്റെ സന്തോഷത്തിലാണ്. കേരള പൊലീസിൻ്റെ അഭിമാനതാരമാണ് വയനാട് മുട്ടിൽ പഞ്ചായത്തിലെ വാഴവറ്റ കരിങ്കണ്ണിക്കുന്ന്സ്വദേശി.

 

കേരള പൊലീസ് സെൻട്രൽ സ്പോർട്‌സ് ടീം അംഗമാണ്. മലപ്പുറം എംഎ സ്‌പിയിലാണ് ജോലി. കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിന് അഭിമാനമായി ടി എ മനുനായി 4×400 മീറ്റർ മിക്സഡ് റിലേയിൽ സ്വർണവും 400 മീറ്റർ ഓട്ടത്തിൽ വെങ്കലവും നേടിയിരുന്നു.

2025ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പുരുഷ റിലേയിൽ വെള്ളിയുണ്ട്. ഗെയിംസിന് മുന്നോടി ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ അത്‌ലറ്റിക് സീരീസ് ഫൈനലിൽ 400 മീറ്ററിൽ വെങ്കലവുമായാണ് ജപ്പാനിലേക്ക് പോയത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!