കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു

ഗൂഡല്ലൂർ: ദേവർഷോലയ്ക്ക് സമീപം വീണ്ടും കടുവയുടെ ആക്രമണം. ദേവൻ രണ്ടിലുള്ള സിദ്ദരാജിന്റെ രണ്ട് വയസ്സുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. വീടിന് സമീപത്തുള്ള തൊഴുത്തിൽ കെട്ടിയിരുന്ന കിടാവിനെയാണ് കടുവ പിടികൂടിയത്.നേരത്തെയും സിദ്ദരാജിന്റെ ഒരു പശുവിനെ കടുവ ആക്രമിച്ചു കൊന്നിരുന്നു.

 

ഈ പ്രദേശത്ത് വളർത്തുമൃഗങ്ങളെ കടുവ കൊന്നുതിന്നുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കടുവപ്പേടി കാരണം പ്രദേശത്ത് വളർത്തുമൃഗങ്ങളെ വളർത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സംഭവത്തെത്തുടർന്ന് വനംവകുപ്പ് ജീവനക്കാരെത്തി പരിശോധന നടത്തി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!